കാ​ട്ടു​പ​ന്നി​ കൃ​ഷി​ നശിപ്പിച്ചു
Monday, July 6, 2020 11:03 PM IST
കൂ​രാ​ച്ചു​ണ്ട്: കേ​ളോ​ത്തു​വ​യ​ൽ, ശ​ങ്ക​ര​വ​യ​ൽ, ഓ​ഞ്ഞി​ൽ, പു​ളി​വ​യ​ൽ, പൊ​റാ​ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം 13-ാം വാ​ർ​ഡ് ശ​ങ്ക​ര​വ​യ​ലി​ലെ ക​ർ​ഷ​ക​ൻ വെ​ൺ​മേ​നി​ക​ട്ട​യി​ൽ ജോ​യി, കേ​ളോ​ത്തു​വ​യ​ലി​ലെ നെ​ല്ലി​ക്ക​ൽ ചാ​ക്കോ, ഓ​ഞ്ഞി​ലി​ലെ ക​ർ​ഷ​ക​ൻ ക​രി​മ്പ​ന​ക്കു​ഴി​യി​ൽ ഷി​ജു എ​ന്നി​വ​രു​ടെ കൃ​ഷി​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള അ​നു​മ​തി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സ്‌​കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​ക്കി

താ​മ​ര​ശേ​രി: കെ. ​ക​രു​ണാ​ക​ര​ന്‍ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്‌​യു താ​മ​ര​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ‌​ഡ​റി സ്‌​കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​ക്കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വൈ​ശാ​ഖ് ക​ണ്ണോ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ​സ​ല്‍ കാ​രാ​ട്ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് നാ​യ​ര്‍, റി​യാ​സ് വെ​ങ്ക​ണ​ക്ക​ല്‍, ശാ​മി​ല്‍ താ​മ​ര​ശേ​രി, ഹ​ബീ​ബ് അ​മ്പാ​യ​ത്തോ​ട്, റ​ഹീ​സ് അ​മ്പ​ല​മു​ക്ക്, ഫ​ഹ​ദ് ഹി​ഷാം, സി​യാം, ജു​നൈ​ദ് കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.