ജോ​സ് കെ. ​മാ​ണി​ക്ക് പി​ന്തുണ
Monday, July 6, 2020 11:03 PM IST
കൂ​രാ​ച്ചു​ണ്ട്: ജോ​സ് കെ. ​മാ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് വി​ഭാ​ഗ​ത്തി​ന് പി​ന്തുണ ന​ൽ​കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി അ​റി​യി​ച്ചു.കേ​ര​ള​ത്തി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നും കാ​ർ​ഷി​കോ​ത്പന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​നും പ​രി​ഹാ​രം കാ​ണണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 60 ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും 10000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് യോ​ഗം ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. നാ​രാ​യ​ണ​ൻ, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, ബേ​ബി പൂ​വ്വ​ത്തി​ങ്ക​ൽ, സ്റ്റീ​റ്റീ​ഫ​ൻ ഇ​ല​വു​ങ്ക​ൽ, ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്, സ​ണ്ണി മു​ണ്ട​യ്ക്ക​പ​ട​വി​ൽ, സ​നീ​ഷ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ണ്ടു​തോ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ജോ​സ് കെ. ​മാ​ണി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ക​മ്മി​റ്റി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. നാ​രാ​യ​ണ​ൻ, റോ​യി മു​രി​ക്കോ​ലി​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജു ഫി​ലി​പ്പ് ക​ണ്ട​ത്തി​ൽ, സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ൽ, റോ​ബി​റ്റ് പു​തു​ക്കു​ള​ങ്ങ​ര, ജോ​ബി വാ​ത​പ്പ​ള്ളി​ൽ, ഇ.​ടി.​കെ. വാ​സു, ഷി​ന്‍റോ അ​ബ്രാ​ഹം, മാ​ത്യു ചി​റ​ക്ക​ട​വി​ൽ, വ​ർ​ഗീ​സ് ക​രു​മ​ത്തി​ൽ, ഷി​ജോ പാ​ര​ത്താ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.