അ​ന്യാ​ധീ​ന​പ്പെ​ട്ട വ​ഖ​ഫ് സ്വ​ത്തു​ക്ക​ള്‍ ഉ​ട​ന്‍ തി​രി​ച്ചു​പി​ടി​ക്കും: മ​ന്ത്രി
Sunday, July 5, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ന്‍ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളും തി​രി​ച്ചു​പി​ടി​ച്ച് വ​ഖ​ഫ് ബോ​ര്‍​ഡി​ന് കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​വ​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ‘ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട വ​ഖ​ഫ് സ്വ​ത്തു​ക്ക​ള്‍ എ​ങ്ങ​നെ വീ​ണ്ടെ​ടു​ക്കാം ’എ​ന്ന വി​ഷ​യ​ത്തി​ല്‍ ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി ആ​രം​ഭി​ക്കു​ന്ന കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വ​ഖ​ഫ് സ്വ​ത്തു​ക്ക​ള്‍ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ഐ​എ​എ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​രു​ന്ന സ​ര്‍​വേ 75 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും മന്ത്രി പറഞ്ഞു. പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ, ഐ​എ​ന്‍​എ​ല്‍ അ​ഖി​ലേ​ന്ത്യ ജ​ന. സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് കോ​വി​ല്‍, എ​ല്‍​ഡി​എ​ഫ് കാ​സ​ര്‍​കോ​ട് ജി​ല്ല ക​ണ്‍​വീ​ന​ര്‍ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍, എ​ന്‍​സി​പി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ബാ​ബു​കാ​ര്‍​ത്തി​കേ​യ​ന്‍, ഐ​എ​ന്‍​എ​ല്‍ ദേ​ശീ​യ സ​മി​തി അം​ഗം മ​നോ​ജ് സി. ​നാ​യ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌