വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം: പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Sunday, July 5, 2020 11:31 PM IST
മു​ക്കം: ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ. അ​ഷ്റ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ വച്ചാ​ണ് വ​യോ​ധി​ക പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത് എ​ന്ന​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​തി​ന്‍റെ സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.