മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ
Sunday, July 5, 2020 11:31 PM IST
പേ​രാ​മ്പ്ര: ജൈ​വ വൈ​വി​ധ്യ സ​മ്പ​ന്ന​മാ​യ ചെ​ങ്ങോ​ടു​മ​ല​യി​ൽ ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. എം​ജി​എ​സ് നാ​രാ​യ​ണ​ൻ, സ​ച്ചി​ദാ​ന​ന്ദ​ൻ, കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള, ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, യു.​കെ. കു​മാ​ര​ൻ, അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, ടി.​പി. രാ​ജീ​വ​ൻ, വി.​ആ​ർ. സു​ധീ​ഷ്, ഒ.​പി. സു​രേ​ഷ്, വീ​രാ​ൻ കു​ട്ടി, എ​സ്. ജോ​സ​ഫ്, പി.​കെ. പാ​റ​ക്ക​ട​വ് തു​ട​ങ്ങി​യ​വ​രാ​ണ് ക​ത്തെ​ഴു​തി​യ​ത്. സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ർ​ണ​യ സ​മി​തി ഏ​ഴി​ന് ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ ക​ത്തെ​ഴു​തി​യ​ത്.