ചെ​ങ്ങോ​ടു​മ​ല ഖ​ന​ന നീ​ക്ക​ത്തി​നെ​തി​രേ ഉ​പ​വാ​സ സ​മ​രം തു​ട​ങ്ങി
Sunday, July 5, 2020 11:30 PM IST
പേ​രാ​മ്പ്ര: നാളെ ന​ട​ക്കു​ന്ന സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ർ​ണ​യ സ​മി​തി യോ​ഗ​ത്തി​ൽ ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ​ർ​വക​ക്ഷി സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ട്ടാ​ലി​ട​യി​ൽ അ​നി​ശ്ചി​ത​കാ​ല പ​ക​ൽ ഉ​പ​വാ​സ സ​മ​രം തു​ട​ങ്ങി. കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്രഫ. ടി.​പി. കു​ഞ്ഞി​ക്ക​ണ്ണൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് അം​ഗ​സം​ഘം ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ൻ, ഷീ​ജ കാ​റാ​ങ്ങോ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി. ​ഷാ​ജു, കെ.​കെ. അ​ബൂ​ബ​ക്ക​ർ, സ​ജി പാ​റ​ക്ക​ൽ, നി​സാ​ർ ചേ​ലേ​രി, ടി.​എം. കു​മാ​ര​ൻ, പി.​കെ. ഗോ​പാ​ല​ൻ, ആ​ർ.​ബി. രാ​ജേ​ഷ്, ശ്രീ​ല​ത ഉ​ത്രാ​ല​യം, എം.​കെ. സ​തീ​ഷ്, ബി​ജു ആ​യാ​ട്ട്, വി.​വി. ജി​നീ​ഷ് എ​ന്നി​വ​രാ​ണ് ഒ​ന്നാം ദി​ന​ത്തി​ൽ ഉ​പ​വാ​സ​മി​രു​ന്ന​ത്. ക​ൽപ​ക​ശേ​രി ജ​യ​രാ​ജ​ൻ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ് ബാ​ബു, കെ.​കെ. ബാ​ല​ൻ, കെ.​ഹ​മീ​ദ്, ഇ. ​ബാ​ല​ൻ നാ​യ​ർ, എ. ​ദി​വാ​ക​ര​ൻ നാ​യ​ർ, കെ.​എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. സു​രേ​ഷ്, മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ, ഷൈ​ജു അ​ര​യ​ൻ​മാ​ട​ൻ, കെ.​സി. ശ​ശി, വി.​എം. അ​ഷ്റ​ഫ്, എ​ൻ. മു​ര​ളീ​ധ​ര​ൻ, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. അ​ജീ​ഷ്, ചെ​ങ്ങോ​ടു​മ​ല ഊ​ര് മൂ​പ്പ​ൻ പി.​സി. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.