ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​നു​ള്ള പു​ര​സ്‌​കാ​രം ജ​ന​സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രമെന്ന്
Saturday, July 4, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ സേ​വി​ച്ച​തി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന് ല​ഭി​ച്ച സ​ര്‍​ക്കാ​ര്‍ പു​ര​സ്‌​കാ​ര​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ എം. ​മെ​ഹ​ബൂ​ബ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​ര്‍ വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ര്‍​ണാ​ട​ക-​കാ​സ​ര്‍​കോ​ട് അ​തി​ര്‍​ത്തി​യി​ല്‍ റോ​ഡ് മ​ണ്ണി​ട്ട് അ​ട​ച്ച​പ്പോ​ള്‍ കാ​സ​ര്‍​കോ​ഡ് ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്‍​സ്യൂ​മ​ര്‍ഫെഡ് നീ​തി സ്‌​റ്റോ​റു​ക​ള്‍ സ്ഥാപിച്ച് ന്യാ​യ​വി​ല​യ്ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എത്തിച്ചിരു​ന്നു. കോ​വി​ഡ് കാ​ല​ത്തെ സ്തു​ത്യ​ര്‍​ഹ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നാണ് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ം ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡിനു ലഭിച്ചത്.