വ​ലി​യ​ങ്ങാ​ടി​യി​ലും കൊ​ള​ത്ത​റ​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി
Saturday, July 4, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​തെ രോ​ഗം ബാ​ധി​ച്ച കൊ​ള​ത്ത​റ സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലെ നാ​ലു പേ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്.

കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ലും, കൊ​ള​ത്ത​റ​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​വാ​ഹ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു. പൊ​തു​ഇ​ട​ങ്ങ​ളി​ലെ കൂ​ടി​ചേ​ര​ലു​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഹാ​ര്‍​ബ​റി​ലും എ​ത്തു​ന്ന ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കും. കൊ​ള​ത്ത​റ കു​ണ്ടാ​യി​തോ​ട് സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലെ 20 പേ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. കൊ​ള​ത്ത​റ കു​ണ്ടാ​യി​തോ​ട് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കും. വ​ലി​യ​ങ്ങാ​ടി​യി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പെ​ടു​ത്തും. രോ​ഗി​യു​ടെ അ​ച്ഛ​ന്‍ കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ല്‍ വ്യാ​പാ​രി​യാ​ണ്. ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച വെ​ള്ള​യി​ല്‍ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍റെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലു​ള്ള​വ​രെ​യും നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.