ട്രാ​വ​ൽ,ടൂ​ർ രം​ഗ​ത്തെ ചെ​റു​കി​ട സം​രം​ഭ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
Saturday, July 4, 2020 11:35 PM IST
കോ​ഴി​ക്കോ​ട് : കോവി​ഡിന്‍റെ പശ്ചാതലത്തിൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ട്രാ​വ​ൽ ടൂ​ർ രം​ഗ​ത്തെ ചെ​റു​കി​ട സ്വ​യം സം​രം​ഭ​ക​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സെ​ൽ​ഫ് എം​പ്ലോ​യ്ഡ് ട്രാ​വ​ൽ ഏ​ജ​ന്‍റ്സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​വി​മാ​ന ടി​ക്ക​റ്റ് റീ​ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ന​ത്ത പ്ര​യാ​സം നേ​ര​ടേ​ണ്ടി വ​രു​ന്നു​ണ്ട്. വ​ൻ​കി​ട ഏ​ജ​ൻ​സി​ക​ൾ വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്യു​ന്ന​ത് കാ​ര​ണം ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്നു. ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഏ​ജ​ന്‍റു​മാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. റ​ഗു​ല​ർ വി​മാ​ന​ങ്ങ​ൾ സ​ർ​വ്വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
ടൂ​റി​സം മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണം. പ​ലി​ശ ര​ഹി​ത വാ​യ്പ​ക​ൾ, വാ​ട​ക ഇ​ള​വു​ക​ൾ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ച്ചു കി​ട്ടു​വാ​ൻ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണം. കോ​വി​ഡാ​ന​ന്ത​ര വ​ിനോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ​ക്കാ​വ​ശ്യ​മാ​യ ന​ിക്ഷേ​പം ക​ണ്ടെ​ത്തേ​ണ്ട​താ​യ സ​മ​യ​മാ​ണി​ത്.

ഡ്രീം​സ് കേ​ര​ള എ​ന്ന പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​രെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് പു​തി​യ ന​ിക്ഷേ​പം ക​ണ്ടെ​ത്തി ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​മേ​ഖ​ല​യി സം​ര​ക്ഷി​ക്കു​വാ​ൻ സ​ർ​ക്കാ​റു​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​പി. സ​ലാം, സെ​ക്ര​ട്ട​റി ജാ​സിം തോ​ട്ട​ത്തി​ൽ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്,വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.