കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​പ്പു പ​റ​യ​ണം: കോ​ൺ​ഗ്ര​സ്
Saturday, July 4, 2020 12:04 AM IST
പേ​രാ​മ്പ്ര: എം.​കെ. രാ​ഘ​വ​ന്‍ എം​പി​ക്കെ​തി​രാ​യി കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ ആ​രോ​പ​ണം വ​സ്തു​ത​ക്ക് നി​ര​ക്കാ​ത്ത​താ​ണ​ന്ന് ന​ടു​വ​ണ്ണൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​ഋ​ഷി​കേ​ശ​ന്‍. കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രോ​ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജാ​തി വി​വേ​ച​നം പ​ഞ്ചാ​യ​ത്ത് കാ​ണി​ക്കു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​തു​കൊ​ണ്ടാ​ണ് അ​വ​രു​ടെ 200 ദി​വ​സ​ത്തെ തൊ​ഴി​ല്‍ ദി​നാ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടു​പോ​യെ​ന്ന് കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ ആ​രോ​പ​ണം. ജി​ല്ലാ തൊ​ഴി​ലു​റ​പ്പ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​തു സ​മൂ​ഹ​ത്തി​ന് മു​മ്പി​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഋ​ഷി​കേ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.