വ​യോ​ധി​ക​യ്ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചു; ആ​ർ​ഡി​ഒ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്
Saturday, July 4, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: വീ​ണ് എ​ല്ലൊ​ടി​ഞ്ഞ വ​യോ​ധി​ക​യ്ക്ക് ചി​കി​ത്സ​യും സം​ര​ക്ഷ​ണ​വും ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ഡി​ഒ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മ​ട​വൂ​ർ സ്വ​ദേ​ശി​നി ക​ദീ​ജ (75) യു​ടെ ദു​ര​വ​സ്ഥ​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ട്ട​ത്. ക​ദീ​ജ​യു​ടെ മ​ക്ക​ൾ വി​ദേ​ശ​ത്താ​ണ്. മ​രു​മ​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 29ന് ​വീ​ണ് പ​രി​ക്കേ​റ്റ ക​ദീ​ജ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​ൻ മ​രു​മ​ക​ൾ ത​യാ​റാ​യി​ല്ല. നാ​ട്ടു​കാ​രാ​ണ് അ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​ക്കാ​ൻ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ളെ മ​ക്ക​ൾ സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ആ​ർ​ഡി​ഒ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ആ​ർ​ഡി​ഒ അ​ടി​യ​ന്തര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 30 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.