എ​സ്എ​സ്എ​സ്എ​ല്‍​സി: മികച്ച വിജയവുമായി ‘ഹോ​പ്പ‍്'
Saturday, July 4, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ളാ പോ​ലീസും വി​വി​ധ സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​രി​ത​ര സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഹോ​പ്പ് പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ ജി​ല്ലയില്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ള്‍​ക്ക് മി​ക​ച്ച വി​ജ​യം. ജി​ല്ല​യി​ല്‍ 62 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 58 കു​ട്ടി​ക​ളും മി​ക​ച്ച ഗ്രേ​ഡോ​ടെ വി​ജ​യി​ച്ചു.​പ​ല​വി​ധ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​ലും സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ള്‍ മൂ​ല​വും പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യോ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ തോ​ല്‍​വി സം​ഭ​വി​ക്കു​ക​യോ ചെ​യ്ത കു​ട്ടി​ക​ളെ ക​ണ്ട​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി അ​വ​ര്‍​ക്കു അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഹോ​പ്പ് പ​ദ്ധ​തി. നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ ഐ.​ജി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ബ്രി​ന്‍​ഷ, ശ​ശി​ക​ല, മി​നി റോ​ഷ​ന്‍ എ​ന്നീ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.​നി​ല​വി​ല്‍ വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ള്‍​ക്ക് ഉ​ന്ന​ത​പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ഐജി പി. ​വി​ജ​യ​ന്‍ അ​റി​യി​ച്ചു.