അമ്മയും ഭാര്യയും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ കുത്തിയിരിപ്പ് സമരം നടത്തി
Saturday, July 4, 2020 12:02 AM IST
പേ​രാ​മ്പ്ര: വീ​ട്ടി​ൽ നി​ന്ന് കാ​ട്ടി​റ​ച്ചി പി​ടി​ച്ച കേ​സി​ൽ പ്ര​തി​യെ​ന്നു ആ​രോ​പി​ക്ക​പ്പെ​ട്ട​യാ​ളെ കോ​ട​തി വി​ല​ക്ക് മ​റി​ക​ട​ന്നു വീ​ട്ടി​ൽ നി​ന്നു പി​ടി​ച്ചു കൊ​ണ്ടു പോ​യ​താ​യി പ​രാ​തി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പു​തു​ക്കു​ടി മീ​ത്ത​ൽ ടി.​എം.സ​ച്ചി​ദാ​ന​ന്ദ​(26)നെ​യാ​ണു ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പെ​രു​വ​ണ്ണാ​മൂ​ഴി റേ​ഞ്ച് ഫോ​റ​സ്റ്റു​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചു കൊ​ണ്ടു പോ​യ​ത്.

സ​ച്ചി​ദാ​ന​ന്ദ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ാപേക്ഷ പരിഗണിച്ച് കോടതി എ​ട്ട് വ​രെ അ​റ​സ്റ്റ് തടഞ്ഞിരുന്നു. ഇ​തി​നി​ട​യി​ലാ​ണു വ​ന​പാ​ല​ക​ർ സ​ച്ചി​ദാ​ന​ന്ദ​നെ പി​ടി​ച്ചു കൊ​ണ്ടു പോ​യ​ത്. പി​ന്നാ​ലെ സ​ച്ചി​ദാ​ന​ന്ദ​ന്‍റെ അ​മ്മയും ഭാ​ര്യയും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി സ​ച്ചി​ദാ​ന​ന്ദ​നെ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റേഞ്ച് ഒാഫീസിനുമുന്നിൽ കുത്തിയിരുന്നു. എ​ന്നാ​ൽ വി​ളി​ക്കു​മ്പോ​ൾ ഹാ​ജ​രാ​യി​ക്കൊ​ള്ളാം എ​ന്നു എ​ഴു​തി വാങ്ങിച്ച് സ​ച്ചി​ദാ​ന​ന്ദ​നെ വിട്ടയച്ചെന്ന് ഡെപ്യൂ​ട്ടി റേ​ഞ്ച​ർ അ​റി​യി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​തേ​ഷ് മു​തു​കാ​ട്, മു​ൻ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് മാ​ത്യു എ​ന്നി​വ​ർ ഡെ​പ്യൂ​ട്ടി റേ​ഞ്ച​റു​മാ​യി സം​സാ​രി​ച്ചു.ഇതിനിടയിൽ സ​ച്ചി​ദാ​ന​ന്ദ​ൻ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലായിരുന്നു കേസിനാസ്പദമായ സംഭവം. കേ​സ് എ​ട്ടി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. കാ​ട്ടി​റ​ച്ചി കേ​സി​ൽ മു​മ്പ് ഒ​രാ​ൾ അ​റ​സ്റ്റി​ലാ​വു​ക​യും മ​റ്റു ര​ണ്ടു പേ​ർ മു​ൻ​കൂ​ർ ജാ​മ്യം നേ​ടു​ക​യും ചെ​യ്തി​രു​ന്നു.