അ​ഞ്ച് ഏ​ക്ക​റി​ൽ താ​ഴെ​ ഭൂമിയു​ള്ള ക​ർ​ഷ​ക​രെ ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Thursday, July 2, 2020 11:57 PM IST
കൂ​രാ​ച്ചു​ണ്ട്: അ​ഞ്ചേ​ക്ക​റി​ൽ താ​ഴെ​ ഭൂമിയു​ള്ള മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജോ​സ​ഫ് വി​ഭാ​ഗം കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ൺ​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യി​ൽ​നി​ന്നും യാ​തൊ​രു വ​രു​മാ​ന​വും ല​ഭി​ക്കാ​ത്ത ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. ഭൂ​മി​യോ, വാ​ഹ​ന​മോ 1000 ച​തു​ശ്ര​അ​ടി​യി​ലു​ള്ള​തു​മാ​യ വീ​ടു​ള്ള​തി​ന്‍റെ പേ​രി​ൽ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​തെ പോ​കു​ന്നു​വെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​ടി​യ​ന്തര​മാ​യി മു​ഴു​വ​ൻ ക​ർ​ഷ​ക​രേ​യും ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​റു​ക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബെ​ന്നി പു​തി​യാ​പ​റ​മ്പി​ൽ, ബി​നു കോ​ത​മ്പ​നാ​നി, ഫി​ലി​പ്പ് താ​ന്നി​യാ​നി​യി​ൽ, മാ​മ​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.