അ​ഴി​യൂ​രിൽ ഗു​ണ്ടാ​പി​രി​വ്: യു​വാ​വ് പി​ടി​യി​ൽ
Thursday, July 2, 2020 11:56 PM IST
വ​ട​ക​ര: അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു വാ​ഹ​നം ത​ട​ഞ്ഞു ഗു​ണ്ടാ​പി​രി​വ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. കോ​റോ​ത്ത് റോ​ഡ് പു​ത്ത​ൻ പു​ര​യി​ൽ വി​പി​നാ​ണ് (20 ) അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടു​പ്ര​തി അം​ജി​തി​നാ​യി (22) പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കോ​റോ​ത്ത് റോ​ഡ് സ്വ​ദേ​ശി ദേ​വ​രാ​ജ് കാ​റി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ വി​പി​നും അ​ഞ്ജി​തും ചേ​ർ​ന്ന് ത​ട​ഞ്ഞു നി​ർ​ത്തി ഭീ​ഷണി​പെ​ടു​ത്തി പണം വാ​ങ്ങു​ക​യാ​യി​രു​ന്നു. കീ​ശ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലാ​യി​രം രൂ​പ പി​ടി​ച്ചെ​ടു​ത്ത​തി​നു പു​റ​മെ വ​ണ്ടി​യു​ടെ താ​ക്കോ​ൽ കെെക്കലാക്കാൻ ശ്രമിക്കുകയും ദേ​വ​രാ​ജ​ന്‍റെ ക​ഴു​ത്തി​ലെ സ്വ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ക്കുകയും ചെയ്തു. ഇ​യാ​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ ഇ​രു​വ​രും ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വി​പി​ൻ പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രും നേ​ര​ത്തെ നി​ര​വ​ധി രാ​ഷ്‌ട്രീയ സം​ഘ​ർ​ഷ​ത്തി​ലു​ൾ​പ്പെ​ടെ പ്ര​തി​ക​ളാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​പി​നി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്തു.