ലോ​ക്ക് ഡൗ​ണി​നി​ടെ പ്ര​തി​ക​ള്‍ 70 കി​ലോ ക​ഞ്ചാ​വ് എ​ത്തി​ച്ചു
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ആ​ന്ധ്ര​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ട് 52 കി​ലോ ക​ഞ്ചാ​വ് എ​ത്തി​ച്ച പ്ര​തി​ക​ള്‍ ലോ​ക്ക്ഡൗ​ണി​നി​ടെ 70 കി​ലോ ക​ഞ്ചാ​വു കൂ​ടി കൊ​ണ്ടു​വ​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍ . ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കാ​യി​രു​ന്നു പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.
മൈ​സൂ​രു​വി​ല്‍ നി​ന്ന് ചെ​റു​പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ഏ​ജ​ന്‍റു​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്ന​താ​യും പ്ര​തി​ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ദ്യ​ശാ​ല​ക​ളും ബാ​റു​ക​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ഈ ​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ച്ച​ക്ക​റി ക​യ​റ്റി​വ​രു​ന്ന ലോ​റി​യി​ല്‍ വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഏ​ജ​ന്‍റു​മാ​ര്‍ ന​ല്‍​കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക മൈ​സൂ​രു​വി​ലെ സം​ഘം ന​ല്‍​കി​യ​തി​നാ​ലാ​ണ് അ​വി​ടെ വി​റ്റ​ഴി​ച്ച​ത്.
അ​തേ​സ​മ​യം മൈ​സൂ​രു​വി​ല്‍ ക​ഞ്ചാ​വ് വി​റ്റ​ഴി​ച്ച​തി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ക​ർ​ണാ​ട​ക പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. ഇ​ന്ന​ലെ കൊ​ടു​വ​ള്ളി​യി​ലും താ​നൂ​രി​ലും എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു​ന​ട​ത്തി. കൂ​ടാ​തെ ആ​ന്ധ്ര​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന ലോ​റി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സീ​റ്റി​നി​ട​യി​ല്‍ പ്ര​ത്യേ​ക അ​റ നി​ര്‍​മി​ച്ചാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്. പ​ച്ച​ക്ക​റി കൊ​ണ്ടു​വ​രാ​നെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ലോ​റി വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. ലോ​റി​യി​ല്‍ കോ​ഴി​ക്കോ​ട് എ​ത്തി​ച്ച ക​ഞ്ചാ​വ് വി​ല്‍​ക്കാ​നാ​യി കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ​യാ​ണ് ടൗ​ണ്‍ എ​സ്ഐ കെ.​ടി.​ബി​ജി​ത്തും സം​ഘ​വും കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ല്‍ നി​ന്ന് പ്രതികളെ ​പി​ടി​കൂ​ടി​യ​ത്. 25 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വു​ള്ള​ത്. ടൗ​ണ്‍ സി​ഐ ഉ​മേ​ഷാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.