ഐ​സി​ഡി​എ​സിന്‍റെ പുതിയ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ലം ഐ​സി​ഡി​എ​സ് ഓ​ഫീ​സ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​. ഓ​ഫീ​സ് പി.​ടി.​എ. റ​ഹീം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള കു​ന്ന​മം​ഗ​ലം, ചാ​ത്ത​മം​ഗ​ലം, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ, കു​രു​വ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 184 അ​ങ്ക​ണ​വാ​ടി​ക​ളാ​ണ് കു​ന്ന​മം​ഗ​ലം ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള​ത്.ഓ​ഫീ​സ് മേ​ധാ​വി​യാ​യ സി​ഡി​പി​ഒ ഉ​ൾ​പ്പെ​ടെ ഈ ​ഓ​ഫീ​സി​ൽ ഏ​ഴ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രും ഏ​ഴ് സ്കൂ​ൾ കൗ​ൺ​സി​ല​ർ​മാ​രും അ​ഞ്ച് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​മാ​ണു​ള്ള​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത പൂ​ത​ക്കു​ഴി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശി​വ​ദാ​സ​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​മി​നാ​ബി ടീ​ച്ച​ർ, ബി​ഡി​ഒ ഡോ. ​പി. പ്രി​യ, സി​ഡി​പി​ഒ എ.​പി. സു​ബൈ​ദ എ​ന്നി‌​വ​ർ പ്ര​സം​ഗി​ച്ചു.