മികച്ച വിജയവുമായി മലയോരത്തെ സ്കൂളുകൾ
Thursday, July 2, 2020 11:55 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ​രി​മി​തി​ക​ള്‍ അ​തി​ജീ​വി​ച്ച് തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ര്‍​ഷ​വും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച് മ​ല​യോ​ര​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍. പ​രീ​ക്ഷ എ​ഴു​തി​യ 19 പേ​രും മി​ക​ച്ച മാ​ര്‍​ക്കോ​ടെ ഉ​പ​രി പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ഇ​ത്ത​വ​ണ​യും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. 239 വി​ദ്യാ​ർ​ഥി​ക​ൾ‌ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 238 പേ​ർ വി​ജ​യി​ച്ചു. 40 കു​ട്ടി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ലസ് നേ​ടി. 17 കു​ട്ടി​ക​ൾ​ക്ക് ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ലസ് ല​ഭി​ച്ചു.
കൂ​ട​ര​ഞ്ഞി: തു​ട​ർ​ച്ച​യാ​യി ഒ​ൻ​പ​താം ത​വ​ണ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യ​വു​മാ​യി മ​ര​ഞ്ചാ​ട്ടി മേ​രി​ഗി​രി ഹൈ​സ്‌​കൂ​ൾ. അ​ധ്യാ​പ​ക​രേ​യും അ​ന​ധ്യാ​പ​ക​രേ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യ​ൻ താ​ന്നി​ക്ക​ലും പി​ടി​എ എ​ക്സി​ക്യൂ​റ്റീ​വും അ​ഭി​ന​ന്ദി​ച്ചു.