ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി
Thursday, July 2, 2020 11:55 PM IST
മു​ക്കം: തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ മു​ക്കം ഉ​പ​ജി​ല്ല​യു​ടെ​യും ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നുമു​ത​ൽ താ​മ​ര​ശേ​രി ഉ​പ​ജി​ല്ല​യി​ലെ കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ളു​ടെ​യും കോ​ൺ​ഫ​റ​ൻ​സ് ആ​ണ് ന​ട​ന്ന​ത്. മു​ക്കം ഉ​പ​ജി​ല്ല​യി​ൽ നി​ന്ന് 66 സ്കൂ​ളു​ക​ളും താ​മ​ര​ശേ​രി ഉ​പ​ജി​ല്ല​യി​ലെ 24 സ്കൂ​ളു​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ക്കം എ​ഇ​ഒ ജി.​കെ. ഷീ​ല, താ​മ​ര​ശേ​രി എ​ഇ​ഒ മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, കൊ​ടു​വ​ള്ളി ബി​പി​ഒ മെ​ഹ​ർ അ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ന്ന​ത്.
ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വു​മു​ള്ള മ​ണ്ഡ​ല​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് ല​ഭ്യ​മ​ല്ല. പൊ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യ ചി​ല പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ബി​ൾ ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ല തു​ട​ങ്ങി​യ പോ​ര​യ്മ​ക​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ ഉ​യ​ർ​ന്നു​വ​ന്ന​ത്.