പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​രാ​ൻ മ​ടി​ക്കുന്നതിനു പി​ന്നി​ൽ വോ​ട്ട് രാഷ്‌ട്രീയം:എം.​സി.സെ​ബാ​സ്റ്റ്യ​ൻ
Wednesday, July 1, 2020 11:17 PM IST
ക​ൽ​പ്പ​റ്റ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു പ്ര​വാ​സി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ട്ടു​ന്ന മ​ടി​ക്കു പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ വോ​ട്ട് രാ​ഷ്‌ട്രീയ​മാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-ജേ​ക്ക​ബ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എം.​സി. സെ​ബാ​സ്റ്റ്യ​ൻ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ്പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തോ​ടെ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​നു​ള്ള ത​ട​സം നീ​ങ്ങു​മെ​ന്നും പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളി​ൽ ഏ​റെ​യും യു​ഡി​എ​ഫ് ആ​ഭി​മു​ഖ്യ​മു​ള്ള​വ​രാ​ണ്. സ​മീ​പ​കാ​ല​ത്തു തി​രി​ച്ചെ​ത്തി​യാ​ൽ ഇ​വ​ർ​ക്കു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​നാ​കും. ഇ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മും സ​ഖ്യ​ക​ക്ഷി​ക​ളും നി​ലം​പ​രി​ശാ​കു​ന്ന​തി​നു കാ​ര​ണ​മാ​കും. അതാണ് പ്ര​വാ​സി​ക​ൾ ഗ​ൾ​ഫി​ൽ​ത്ത​ന്നെ കി​ട​ക്ക​ട്ടെ​യെ​ന്ന ചി​ന്താ​ഗ​തി​ക്കു ആ​ധാ​രമെന്നും അദ്ദേഹം പറഞ്ഞു.

മ​ധ്യ​കേ​ര​ള​ത്തി​ൽ ത​നി​ച്ചു​നി​ന്നു ക​രു​ത്തു​തെ​ളി​യി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു ക​ഴി​യു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​ഗ്ര​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഏ​ബ്ര​ഹാം കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള സ്വാ​ഗ​ത​വും എം. ​ക​മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.