വി​ള ഇ​ൻ​ഷ്വ​റ​ൻ​സ്: നടപടികൾ തുടങ്ങി
Wednesday, July 1, 2020 11:17 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ടു ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ഷി​ക വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി കൂ​ടു​ത​ൽ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് 15 വ​രെ വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ക്ഷം ആ​ച​രി​ക്കു​ന്നു. 27 ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി അ​ത​ത് കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി ഇ​ൻ​ഷ്വ​ർ ചെ​യ്യാ​മെ​ന്ന് ക​ൽ​പ്പ​റ്റ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

തെ​ങ്ങു​ക​ൾ ചു​രു​ങ്ങി​യ​ത് പ​ത്തെ​ണ്ണ​മു​ണ്ടെ​ങ്കി​ൽ വ​ർ​ഷ​മൊ​ന്നി​ന് ര​ണ്ടു​രൂ​പ നി​ര​ക്കി​ലും മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് അ​ഞ്ചു​രൂ​പ നി​ര​ക്കി​ലും പ്രീ​മി​യ​മ​ട​ച്ച് ഇ​ൻ​ഷ്വ​ർ ചെ​യ്യാം. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കൃ​ഷി നാ​ശം സം​ഭ​വി​ച്ചാ​ൽ തെ​ങ്ങൊ​ന്നി​ന് 2000 രൂ​പ​യാ​ണ് ന​ഷ്ട പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക. ക​മു​ക്, ,റ​ബ​ർ ,വാ​ഴ​ക​ൾ ,പ​ച്ച​ക്ക​റി​,നെ​ൽ​ തുടങ്ങി 27 ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്യാം.