സ്വ​ര്‍​ണ​പ​ണ​യ​ത്തി​ന്‍​മേ​ലു​ള്ള കാ​ര്‍​ഷി​ക വാ​യ്പ; സ​ബ്‌​സി​ഡി ലഭിച്ചില്ല
Wednesday, July 1, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​പ​ണ​യ​ത്തി​ന്‍​മേ​ലു​ള്ള കാ​ര്‍​ഷി​ക​വാ​യ്പ തി​രി​ച്ച​ട​ച്ച​വ​ര്‍​ക്ക് സ​ബ്‌​സി​ഡി ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. ര​ണ്ടാ​ഴ്ച​യ്ക്ക​കം നാ​ലു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ലു​ള്ള വാ​യ്പ​യു​ടെ സ​ബ്‌​സി​ഡി അ​താ​ത് അ​ക്കൗ​ണ്ടു​ക​ളി​ല്‍ ന​ല്‍​കു​മെ​ന്നാ​ണ് ബാ​ങ്കു​ക​ള്‍ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ വാ​യ്പ തി​രി​ച്ച​ട​ച്ച​വ​ര്‍​ക്കും പു​തു​ക്കി​യ​വ​ര്‍​ക്കും ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും സ​ബ്‌​സി​ഡി ല​ഭി​ച്ചി​ട്ടി​ല്ല.​ മൊ​റ​ട്ടോ​റി​യം സ​മ​യ​ത്തെ പ​ലി​ശ​കൂ​ടി​ ചേ​ര്‍​ത്താ​ണ് വാ​യ്പ​എ​ടു​ത്ത​വ​രി​ല്‍ നി​ന്ന് ബാ​ങ്കു​ക​ള്‍ തി​രി​ച്ച​ട​വ് വാ​ങ്ങി​യ​ത്. നാ​ലു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ലു​ള്ള വാ​യ്പ​യു​ടെ കാ​ലാ​വ​ധി കോ​വി​ഡ് കാ​ല​ത്ത് ക​ഴി​ഞ്ഞ​വ​രാ​ണ് വെ​ട്ടി​ലാ​യ​ത്. പ​ല​രും നാ​ലു​ശ​ത​മാ​നം പ​ലി​ശ​യ്ക്ക് വാ​യ്പ​തി​രി​ച്ച​ട​യ്ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും മൊ​റ​ട്ടോ​റി​യം ചൂ​ണ്ടി​ക്കാ​ട്ടി ബാ​ങ്കു​ക​ള്‍ തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളെ​തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ കൂ​ടി ഈ​ടാ​ക്കി​യാ​ണ് പി​ന്നീ​ട് ബാ​ങ്കു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ളെ പി​ഴി​ഞ്ഞ​ത്. നാ​ലു​ശ​ത​മാ​നം അ​ട​യ്‌​ക്കേ​ണ്ട​വ​ര്‍ 8.5ശ​ത​മാ​നം നി​ര​ക്കി​ല്‍ പ​ണ​മ​ട​യ്‌​ക്കേ​ണ്ടി​വ​ന്നു. ഇ​വ​രോ​ടാ​ണ് സ​ബ്‌​സി​ഡി ആ​നൂ​കൂ​ല്യം അ​ക്കൗ​ണ്ടു​ക​ളി​ല്‍ എ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. മാ​ര്‍​ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ വാ​യ്പാ കാ​ലാ​വ​ധി തീ​ര്‍​ന്ന​വ​രാ​ണ് ഇ​പ്പോ​ള്‍ വെ​ട്ടി​ലാ​യ​ത്. കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് പലരും വാ​യ്പ​യും പ​ലി​ശ​യും തി​രി​ച്ച​ട​ച്ച​ത്. സ​ബ്‌​സി​ഡി ഇ​ല്ലാ​തെ വാ​യ്പ അ​ട​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ​ല​ര്‍​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു.