വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, July 1, 2020 11:15 PM IST
താ​മ​ര​ശേ​രി: വ​ന്യ​മൃ​ഗ ശ​ല്യം അ​നു​ദി​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നം വ​കു​പ്പ് തു​ട​രു​ന്ന നി​ഷ്‌​ക്രി​യ​ത്വ​വും പ്ര​തി​കാ​ര മ​നോ​ഭാ​വ​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വെ​ണ്ടേ​കും​ചാ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​ന് ശേ​ഷ​വും അ​തേ സ്ഥ​ല​ത്ത് വീ​ണ്ടും ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മം ഉ​ണ്ടാ​യ​ി . കാ​ട്ടു​പ​ന്നി​യെ തു​ര​ത്തേ​ണ്ട​തി​ന് പ​ക​രം ച​ത്ത പ​ന്നി​യുടെ പേരിൽ ക​ര്‍​ഷ​ക​നെ ക​ള്ള​കേ​സി​ല്‍ കു​ടു​ക്കാ​നാ​ണ് വ​നം വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്.

ലൈ​സ​ന്‍​സ് കൈ​വ​ശ​മു​ള്ള ക​ര്‍​ഷ​ക​ന് പ​ന്നി​യെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി​ക്കാ​യി ജാ​ഗ്ര​ത സ​മി​തി പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വി​ളി​ച്ച് കൂ​ട്ടി​യ​ത് ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് എ​ന്ന​ത് തീ​ര്‍​ത്തും അ​പ​ല​പ​നീ​യ​മാ​ണ്. ഡി​എ​ഫ്ഒ ത​ല​ത്തി​ല്‍ അ​നു​മ​തി പ​ത്രം ല​ഭി​ക്കു​വാ​ന്‍ കാ​ത്തു നി​ല്‍​ക്കാ​തെ മ​ല​പു​റം യു​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള തോ​ട്ട​ങ്ങ​ളി​ലെ കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​നു​ള്ള ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.