അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ദേശീയ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, July 1, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം "ദു​ര​ന്ത നി​മി​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളെ എ​ങ്ങ​നെ നേ​രി​ടാം' എ​ന്ന വി​ഷ​യ​ത്തെ​ക്കുറി​ച്ച് ദേശീയ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ല​ക്ച്ച​റും അ​ക്കാ​ഡ​മീ​ഷ്യ​നു​മാ​യ ഡോ. ​എ​സ്. അ​നു​പ​മ ഒൺലെെൻ ക്ലാ​സെ​ടു​ത്തു. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​ര​ത്തു​മാ​യി നി​ര​വ​ധി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​കെ.​വി. ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ഷെ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ, ഐ​ക്യു​എ​സ് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ മാ​ത്യു, ഫാ. ​ജോ​ർ​ജ് മാ​ത്യു, ഡോ. ​വി.​ജി. ജി​തി​ൻ, സ്നേ​ഹ മാ​ത്യു, എം.​കെ. ആ​വ​ണി, അ​ജീ​ന ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.