കോ​വി​ഡ് 19: ക​ച്ച​വ​ട​ക്കാ​ർ​ക്ക് ബോ​ധ​വ​ത്കര​ണ​വു​മാ​യി പോ​ലീ​സ്
Wednesday, July 1, 2020 11:14 PM IST
പേ​രാ​ന്പ്ര: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​ക്കാ​രും പൊ​തു സ​മൂ​ഹ​വും പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പേ​രാ​മ്പ്ര പോ​ലീ​സ് നി​യ​മാ​വ​ലി പു​റ​ത്തി​റ​ക്കി. പേ​രാ​മ്പ്ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പേ​രാ​മ്പ്ര സി​ഐ സു​മി​ത്ത് പേ​രാ​മ്പ്ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബാ​ദു​ഷാ അ​ബ്ദു​സ​ലാ​മി​ന്‍റെ ക​ട​യി​ൽ നോ​ട്ടീ​സ് പ​തി​ച്ചു കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
പേ​രാ​മ്പ്ര എ​സ്ഐ പി.​കെ. മ​നീ​ഷ്, പേ​രാ​മ്പ്ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ സ​ലീം മ​ണ​വ​യ​ൽ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​സ​ന്‍റ് സി.​എം. അ​ഹ​മ്മ​ദ്കോ​യ, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ നോ​വ, ഷെ​രീ​ഫ് ചീ​ക്കി​ലോ​ട്ട്, സാ​ജി​ദ് ഊ​രാ​ള​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ മു​നീ​ർ അ​ർ​ശ്, എ​ൻ.​പി വി​ധു, സ​ന്ദീ​പ​ൻ കോ​ര​ങ്ക​ണ്ടി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കിം​ഗ്, സു​നി​ൽ കു​മാ​ർ ഗ്ലോ​ബ​ൽ, ഫി​റാ​സ് ക​ല്ലാ​ട്ട്, വി.​എ​ൻ. നൗ​ഫ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.