ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​ന്ന് ആ​ദ​രം
Tuesday, June 30, 2020 11:54 PM IST
ക​രു​വാ​ര​ക്കു​ണ്ട് : ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ല​യോ​ര​ഗ്രാ​മ​ത്തി​ലെ ജ​ന​ത​യ്ക്കൊ​പ്പം നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ​റ്റം വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്കു നാ​ടി​ന്‍റെ ആ​ദ​രം.
പി​എ​ച്ച്സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​ഞ്ജു നാ​യ​ർ, ഹെ​ല​ൻ ഐ​സ​ക്, ഗ​വ​ണ്‍​മെ​ന്‍റ് ആ​യേൂ​ർ​വ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ. ​നി​ഷാ​ന, ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സാ​ബി​റ,പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ നെ​ടും​തൂ​ണാ​യ ഡോ.​സു​മ​റാ​ണി, ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ്് ആ​യൂ​ർ​വേ​ദ ഡോ​ക്ട​റാ​യി വി​ര​മി​ച്ചു സ്വ​ന്ത​മാ​യി പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന നി​ർ​മ​ല ജോ​ണ്‍, കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ ശാ​ഖ​യി​ലെ ഡോ. ​കൃ​ഷ്ണ​പ്രി​യ, ഹോ​മി​യോ ഡോ​ക്ട​ർ​മാ​രാ​യ ത്രേ​സ്യാ​മ്മ ടോ​മി, സാ​ലി ബേ​ബി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.
ക​രു​വാ​ര​കു​ണ്ടി​ൽ നി​ന്ന് പു​റ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പോ​യി ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പു​രു​ഷ-​വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്കും യു​വ​ജ​ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഇ​ന്നു ആ​ദ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.