ക​ര്‍​ഷ​ക​ര്‍ ഒ​രു​മി​ച്ച് നി​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണം: ബി​ഷ​പ് മാ​ര്‍ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍
Tuesday, June 30, 2020 11:52 PM IST
താ​മ​ര​ശേ​രി: ക​ര്‍​ഷ​ക​ര്‍ ഒ​രു​മി​ച്ച് നി​ന്ന് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ് കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള​തെ​ന്നും കാ​ര്‍​ഷി​ക വി​ള​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും വ​ന്യ മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ച്ചാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നും ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ പ​റ​ഞ്ഞു. താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യി​മ​യി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സ​ര്‍​ക്കാ​ര്‍ എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കാ​ത്ത​തെ​ന്താ​ണെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാ​മ​ത്തെ ഉ​ത്ത​ര​വാ​ദി​ത്വം ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ലാ​ണെന്നും അദ്ദേഹം പറഞ്ഞു. വ​ന്യ മൃ​ഗ​ങ്ങ​ളെ ഭ​യ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ജീ​വി​ക്കു​ന്ന​ത്. അ​നു​മ​തി​യെ​ടെ പ​ന്നി​യെ വെ​ടി​വ​ച്ച ക​ര്‍​ഷ​ക​ന്‍ പ​ന്നി​യു​ടെ ജ​ഡ​ത്തി​നു​മു​ക​ളി​ൽ തോ​ക്കു​വ​ച്ച​ത് വ​ലി​യ പ്ര​ശ്‌​ന​മാ​യി. വ​യ​നാ​ട്ടി​ല്‍ പു​ല്‍​പ്പ​ള്ളി​യി​ല്‍ ഒ​രു സ​ഹോ​ദ​നെ ക​ടു​വ ഭ​ക്ഷി​ച്ച് അ​സ്ഥി​മാ​ത്ര​മാ​ക്കി​യ​പ്പോ​ള്‍ പ്ര​ശ​ന​മൊ​ന്നു​മി​ല്ല. കേ​സെ​ടു​ക്കാ​നു​മി​ല്ല. എ​ന്തു കൊ​ണ്ട് ഫോ​റ​സ്റ്റ്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​ല്ല. ഇ​ത് അ​നീ​തി​യാ​ണ്. യാ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത് വ​ലി​യ അ​നീ​തി​യാ​ണ്.
ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് നീ​തി ന​ല്‍​കണം എ​ന്നൊ​രൊ​റ്റ വി​ലാ​പം മാ​ത്ര​മെ​യു​ള്ളു​വെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ക്ര​മ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തി​നും കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ച​തി​നു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്നും നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കാ​സ​ര്‍​കോ​ടു​മു​ത​ല്‍ തി​രു​വ​ന്ത​പു​രം വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ള്ള വി​വി​ധ ക​ര്‍​ഷ​ക കൂ​ട്ട​യ്മ​ക​ളെ​യും സം​ഘി​പ്പി​ച്ച് സ​മ​ര പ​രി​പാ​ക​ള്‍ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.