ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ നി​ല്്പു സ​മ​രം ന​ട​ത്തി
Thursday, June 4, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​നാ​ഞ്ചി​റ ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​നി​ല്പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു.​
വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ല്‍ ത​ന്നെ നി​ല​നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​നു​ള്ള അ​വ​കാ​ശം ക​ര്‍​ഷ​ക​ന് ന​ല്‍​കു​ക, കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ത​റ​വി​ല​നി​ശ്ച​യി​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ എ​ഴു​തി​ത​ള്ളു​ക, മൊ​റോ​ട്ടോ​റി​യം പ​ലി​ശ സർക്കാർ എ​ഴു​തി​ത്ത​ള്ളു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ​മ​രം.
അ​ശോ​ക​പു​രം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജെ​യിം​സ് കു​ഴി​മ​റ്റ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​താ സെ​ക്ര​ട്ട​റി കെ.​പി. ബേ​ബി കി​ഴ​ക്കേ​ഭാ​ഗം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പാ​റോ​പ്പ​ടി ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് കെ.​സി.​ചാ​ക്കോ കാ​ട്ടാം​കോ​ട്ടി​ല്‍ , അ​മ​ലാ​പു​രി സെ​ന്‍റ് തോ​മ​സ് ച​ര്‍​ച്ച് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.