മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം യൂ​ത്ത് ലീ​ഗ് ത​ട​ഞ്ഞു
Thursday, June 4, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: വ​ളാ​ഞ്ചേ​രി​യി​ല്‍ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു.​കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് സ​മ​ര​ത്തി​നി​ടെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​യി​രു​ന്നു സം​ഭ​വം.
ക​ള​ക്ട​റേ​റ്റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​ന്ത്രി ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞ​ത്.​പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി ഗോ ​ബാ​ക്ക് വി​ളി വ​ന്ന​തോ​ടെ മ​ന്ത്രി​യെ മ​റ്റൊ​രു ക​വാ​ട​ത്തി​ലൂ​ടെ പോ​ലീ​സ് ക​ട​ത്തി​വി​ട്ടു.​പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞു​പോ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി.
യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.​ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​മ​ട​ക്കം ന​ട​ത്തി​യ​തി​ന് ഇ​രു​പ​ത് പേ​ര്‍​ക്കെ​തി​രേ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.​
സ​മ​ര​ത്തി​ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ്, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​ന്ത​പു​രം, സെ​ക്ര​ട്ട​റി ആ​ഷി​ഖ് ചെ​ല​വൂ​ര്‍, ജി​ല്ല പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ന​ടു​വ​ണ്ണൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ ന​വാ​സ് നേ​തൃ​ത്വം കൊ​ടു​ത്തു