റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു 159 പേ​ർ കൂ​ടി മ​ട​ങ്ങി​യെ​ത്തി
Thursday, June 4, 2020 11:14 PM IST
കൊ​ണ്ടോ​ട്ടി: റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു​ള്ള എ​സ്ജി 9004 സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി 12ന് 159 ​പ്ര​വാ​സി​ക​ൾ കൂ​ടി ക​രി​പ്പൂ​രി​ൽ തി​രി​ച്ചെ​ത്തി. സം​സ്ഥാ​ന​ത്തെ ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 158 യാ​ത്ര​ക്കാ​രും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ത്തു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള 14 കു​ട്ടി​ക​ൾ, ആ​റു ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ 122 പു​രു​ഷ​ൻ​മാ​രും 37 സ്ത്രീ​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ​വ​രി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 107 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും പ്ര​ക​ട​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത 36 പേ​രെ സ്വ​ന്തം വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ക്കി.
തി​രി​ച്ചെ​ത്തി​യ​വ​രു​ടെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ ചു​വ​ടെ,മ​ല​പ്പു​റം - 35, കോ​ഴി​ക്കോ​ട്- 15, എ​റ​ണാ​കു​ളം - ഒ​ന്ന്, ക​ണ്ണൂ​ർ - 77, കാ​സ​ർ​കോ​ഡ് - ഒ​ന്പ​ത്, തൃ​ശൂ​ർ - 10, പാ​ല​ക്കാ​ട് - ഒ​ന്പ​ത്, പ​ത്ത​നം​തി​ട്ട - ഒ​ന്ന്, തി​രു​വ​ന​ന്ത​പു​രം - ഒ​ന്ന്.