ആ​ൽ​മ​ര​മു​ത്ത​ശി നി​ലം​പൊ​ത്തി
Thursday, June 4, 2020 11:13 PM IST
കു​ന്ന​മം​ഗ​ലം: നി​ര​വ​ധി പേ​ർ​ക്ക് ത​ണ​ലേ​കി​യ ചെ​ത്തു ക​ട​വി​ലെ ആ​ൽ​മ​ര​മു​ത്ത​ശി നി​ലം​പൊ​ത്തി. ഇ​ന്ന​ലെ രാ​ത്രി​ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് ആ​ൽ മ​രം റോ​ഡി​ന് കു​റു​കെ വീ​ണ​ത്. സ​മീ​പ​ത്തെ നാ​ല് ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു.
തൊ​ട്ട​ടു​ത്ത വ​ർ​ക്ക് ഷോ​പ്പി​നും കേ​ട് പാ​ട് സം​ഭ​വി​ച്ചു. വ​ർ​ക്ക് ഷോ​പ്പി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
ആ​ൽ​മ​രം വീ​ഴു​ന്ന​തി​നു മു​ൻ​പേ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വ​ർ​ക്ക് ഷോ​പ്പി​ന​ക​ത്തേ​ക്ക് പോ​യ​തി​നാ​ലാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യ​ത്. രാ​ത്രി​യാ​യ​തി​നാ​ലാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
ഇ​ലക്​‌ട്രിക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശം മൊ​ത്തം ഇ​രു​ട്ടി​ലാ​യി. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ ക​ഠി​ന പ്ര​യ​ത്നം ചെ​യ്താ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്. വൈ​കു​ന്നേ​രം മൂന്നിന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു. ഇ​രു​നൂ​റ് കൊ​ല്ല​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട് ആ​ൽ​മ​ര​ത്തി​ന്.