എ​കെ​സി​സി കൂ​രാ​ച്ചു​ണ്ടി​ൽ നി​ലുപ് സ​മ​രം ന​ട​ത്തി
Thursday, June 4, 2020 11:13 PM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് അ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ക​ർ​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മ​ിറ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് കൃ​ഷി​ഭ​വ​ന് മു​ന്നിൽ നി​ലുപ് സ​മ​രം ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ ക​ട​ങ്ങ​ളും എ​ഴു​തി​ത​ള്ളു​ക, 60 വ​യ​സ് തി​ക​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, റ​ബറി​ന് 200 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹം അ​വ​സാ​നി​പ്പി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. എ​കെ​സി​സി രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ബ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ലീ​ലാ​മ്മ പു​ത്തേ​ട്ട്പ​ട​വി​ൽ, ദേ​വ​സ്യ നെ​ടി​യ​പാ​ല​യി​ൽ, ത്രേ​സ്യാ​മ്മ പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.