പ്രാ​ദേ​ശി​ക​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും
Thursday, June 4, 2020 11:11 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ഴ​ക്കാ​ല​ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യും ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍.
ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ഉ​ദ്യോ​ഗ​സ്ഥ രുടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഏ​റ്റ​വു​മ​ധി​കം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സ​മ​യ​മാ​ണി​ത്.
ഏ​ത് അ​സു​ഖ​ങ്ങ​ള്‍​ക്കും ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ളജി​നെ ആ​ശ്ര​യി​ക്കാ​നാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​മി​ക്കു​ക. എ​ന്നാ​ല്‍ കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വ​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ഇ​തു ത​ട​യാ​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണം.
മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക്, ഡോ​ക്ട​ര്‍​മാ​രു​ടെ ല​ഭ്യ​ത തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്ക​ണം. ഗൗ​ര​വ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്കു​മാ​ത്ര​മേ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ആ​ശ്ര​യി​ക്കേ​ണ്ട​തു​ള്ളൂ.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പൂ​ര്‍​ണ്ണ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.