കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​തി​നാ​യി​രം ക​ത്തു​ക​ള​യ​ച്ച് കി​സാ​ൻ​സ​ഭ
Thursday, June 4, 2020 11:11 PM IST
കൂ​രാ​ച്ചു​ണ്ട്: രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉണ്ടായ മ​ഹാ​പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​തി​നാ​യി​രം ക​ത്തു​ക​ൾ അ​യ​ച്ചു. ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത​ള്ളണം. പു​തി​യ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടികൾ ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ം ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് ക​ത്തു​ക​ൾ അ​യ​യ്ക്കു​ന്ന​ത്.
എ​ല്ലാ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്കും ക​ത്തി​ന്‍റെ കോ​പ്പി​ അ​യയ്​ക്കും. കൂ​രാ​ച്ചു​ണ്ട് പോ​സ്റ്റ് ഓ​ഫീ​സ് ബോ​ക്സി​ൽ ക​ത്ത് നി​ക്ഷേ​പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ത്തു​ക​ള​യ​ക്കും.എ​ൻ​സി​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​യി നാ​ഴൂ​രി​മ​റ്റം, ഗോ​പാ​ല​കൃ​ഷ്ണ​ൻ തോ​ട്ടാ​ന​ത്ത്, ജ​മീ​ല ചേ​രി​ക്കാ​ത്തോ​ട്ട​ത്തി​ൽ, നാ​രാ​യ​ണ​ൻ പൂ​ള​യു​ള്ള​തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.