മ​ഹാ​മാ​രി​യി​ല്‍ നാ​ടി​നു കൈ​ത്താ​ങ്ങാ​യ കു​ട്ടി​ക​ള്‍​ക്ക് എം​എ​ല്‍​എ​യു​ടെ ഉ​പ​ഹാ​രം
Thursday, June 4, 2020 11:11 PM IST
താ​മ​ര​ശേ​രി: കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ലാ​പ്‌​ടോ​പ്പ് വാ​ങ്ങാ​ന്‍ സ​മാ​ഹ​രി​ച്ച തു​ക സം​ഭാ​വ​ന ന​ല്‍​കി​യ കു​ട്ടി​ക​ള്‍​ക്ക് എം​എ​ല്‍​എ​യു​ടെ സ്‌​നേ​ഹോ​പ​ഹാ​രം.
ക​ന്നൂ​ട്ടി​പ്പാ​റ ഇ​ഖ്ബാ​ലി​ന്‍റെ മ​ക്ക​ളാ​യ മി​ന്‍​ഹ ഫാ​ത്തി​മ​യും, ഫാ​ത്തി​മ മെ​ഹ​റി​നു​മാ​ണ് ലാ​പ്‌​ടോ​പ്പ് വാ​ങ്ങാ​ന്‍ ക​രു​തി വച്ച തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ല്‍​കി​യ​ത്.
ഇ​വ​ര്‍ മാ​റ്റി​വച്ച സ്വ​പ്ന​ങ്ങ​ള്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി ലാ​പ്പ്‌​ടോ​പ് കൈ​മാ​റി​. അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ഗ്ര​ഹം സ​ഫ​ല​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ​വ​ര്‍.