റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം: യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Wednesday, June 3, 2020 11:14 PM IST
തി​രു​വ​മ്പാ​ടി: അ​ഗ​സ്ത്യ​ൻ​മു​ഴി കൈ​ത​പ്പൊ​യി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം അ​ശാസ്ത്രി​യ​മാ​ണ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും പ്ര​തി​ഷേ​ധി​ച്ചു. ആ​വ​ശ്യ​മാ​യ ത​യ്യാ​റെ​ടു​പ്പി​ല്ലാ​തെ നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന് നേ​താ​ക​ൾ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന രീ​തി​യി​ൽ നിർമാണം മു​ന്നോ​ട്ട് പോ​വു​ക​യാ​ണ​കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് മാ​റു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പ്ര​തി​ഷേ​ധ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​മാ​യ പി. ​സി​ജു, ഗോ​പി​നാ​ഥ​ൻ മു​ത്തേ​ടം, ബോ​സ് ജേ​ക്ക​ബ് , ദി​നേ​ശ​ൻ ഒ​ഴ​ലൂ​ർ, ടി.​എ​ൻ. സു​രേ​ഷ് , ജി​ഷാ​ദ് വ​ല്ല​ക്കാ​ട​ൻ, ദാ​മോ​ദ​ര​ൻ, ലി​ബി​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.അ​തേ സ​മ​യം അ​ഗ​സ്ത്യ​ൻ മു​ഴി- കൈ​തപൊ​യി​ൽ റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെയ്തു. തി​രു​വ​മ്പാ​ടി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ, ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എയുടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. കെ​എ​സ്ഇ​ബി​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ അ​ടി​യ​ന്തര​മാ​യി തീ​ർ​ക്കാ​നും തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും ജ​ല വി​ത​ര​ണ വ​കു​പ്പി​ന്‍റെ​യും പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. തി​രു​വ​മ്പാ​ടി ടൗ​ണി​ലെ പ്ര​വ​ർ​ത്തി​ക​ൾ 6, 7, 8 -തി​യ്യ​തി​ക​ളി​ൽ ന​ട​ത്ത​ണ​മെ​ന്നും തീ​രു​മാ​നി​ച്ചു.