യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Wednesday, June 3, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ന​ഷ്ട​പ്പെടു​മെ​ന്ന ഭീ​തി​യി​ല്‍ വ​ളാ​ഞ്ചേ​രി​യി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക ആ​ത്മ​ഹ​ത്യ ചെ​യ്ത​ സംഭവത്തിൽ‍ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചിൽ സം​ഘ​ര്‍​ഷ​ം.​
രാ​വി​ലെ 11.30 ന് ​നാ​ല്‍​പ​തോ​ളം പേ​രാ​ണ് ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ഗെ​യ്റ്റ് ക​ട​ന്ന് അ​ക​ത്ത് ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ഒാഫീസിൽ ക​ട​ക്കാ​ന്‍​ശ്ര​മി​ച്ചു. ഇ​ത് പോ​ലീ​സ് ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​ം തുടങ്ങിയത്. ക​ല്ലേ​റും ന​ട​ന്നു. സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ പ​ല​രു​ടെയും വ​സ്ത്ര​ങ്ങ​ള്‍ കീ​റി. തു​ട​ര്‍​ന്ന് നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​രെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ് അ​ട​ക്കം നാ​ല്‍​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നി​യാ​സാ​ണ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി ദു​ല്‍​ഖി​ഫി​ല്‍ , യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍ ഷ​ഹീ​ന്‍, കെ​എ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഹാ​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.