കോഴിക്കോട്ട് പു​തു​താ​യി 447 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍, 2873 പേ​ര്‍ പ്ര​വാ​സി​ക​ള്‌
Wednesday, June 3, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 447 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 7644 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രി അ​റി​യി​ച്ചു. ഇ​തു​വ​രെ 32,042 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 32 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 127 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 97 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 30 പേ​ര്‍ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 28 പേ​ര്‍ ഡി​സ്ചാ​ര്‍​ജ് ആ​യി. ഇ​ന്ന് വ​ന്ന 180 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 2873 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 773 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2059 പേ​ര്‍ വീ​ടു​ക​ളി​ലും 41 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 124 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​ന്ന് 339 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 5733 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 5442 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 5341 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 291 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും സ്‌​ക്രീ​നിം​ഗ്, ബോ​ധ​വ​ത്ക​ര​ണം, ശു​ചി​ത്വ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്തു. മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാന്‌ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 14 പേ​ര്‍​ക്ക് ഇ​ന്ന് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. 393 പേ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ കൗൺസിലിംഗ് ന​ല്‍​കി. 2703 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 7715 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.