ആ​ടു​ക​ളെ പു​ലി കൊ​ന്ന​തി​നു 5000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം
Tuesday, June 2, 2020 11:11 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ക​ഴി​ഞ്ഞ ദി​വ​സം ചെ​മ്പ​നോ​ട​യി​ൽ ക​ർ​ഷ​ക​ൻ തേ​ര​ക​ത്തി​ങ്ക​ൽ ജേ​ക്ക​ബ് ചെ​റി​യാ​ന്‍റെ നാ​ല് വ​ള​ർ​ത്താ​ടു​ക​ളെ പു​ള്ളി​പ്പു​ലി കൊ​ന്ന​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5000 രൂ​പ​യു​ടെ ചെ​ക്ക് ന​ൽ​കി.
ഇ​ന്ന​ലെ പെ​രു​വ​ണ്ണാ​മൂ​ഴി റേഞ്ച് ഓ​ഫീ​സി​ൽ വച്ച് റേ​ഞ്ച​റു​ടെ പ​ക്ക​ൽ നി​ന്നു ചെ​ക്ക് ക​ർ​ഷ​ക​ൻ ജേ​ക്ക​ബ് ഏ​റ്റു​വാ​ങ്ങി.

ബൈ​ക്ക് മോ​ഷ​ണം പോ​യി

താ​മ​ര​ശേ​രി: അ​ടി​വാ​രം മു​പ്പ​തേ​ക്ര​യി​ല്‍ വീ​ടി​നു സ​മീ​പ​ത്തു നി​ര്‍​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യി. പി. ​അ​ന​ന്ദു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ല്‍57 എ​ന്‍- 9648 ന​മ്പ​ര്‍ യ​മ​ഹ എ​ഫ് സി ​ബൈ​ക്കാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.