ത​ല​യാ​ട് പേ​ര്യ​മ​ല​യി​ല്‍ അ​ട​ഞ്ഞ തോ​ട് തു​റ​ന്നു
Tuesday, June 2, 2020 11:10 PM IST
താ​മ​ര​ശേ​രി: ത​ല​യാ​ട് ചീ​ടി​ക്കു​ഴി പേ​ര്യ​മ​ല​യി​ല്‍ മ​ണ്ണൊ​ലി​ച്ചി​റ​ങ്ങി അ​ട​ഞ്ഞ തോ​ട് തു​റ​ന്നു.ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റോ​ഡ് നി​ര്‍​മ്മാ​ണ​ത്തി​നാ​യി നീ​ക്കം ചെ​യ്ത മ​ണ്ണൊ​ലി​ച്ചി​റ​ങ്ങി തോ​ടു പൂ​ര്‍​ണ്ണ​മാ​യും അ​ട​ഞ്ഞ​തോ​ടെ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക് മ​ണ്ണും ചെ​ളി​യും ക​യ​റി വീ​ടു​ക​ള്‍​ക്കു ഭീ​ഷ​ണി​യ്കു​ക​യും കി​ണ​റു​ക​ള്‍ ഉ​പ​യ​യോ​ഗ​ശൂ​ന്യ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തേ​തു​ട​ര്‍​ന്ന് പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തോ​ട് തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. പേ​ര്യ​മ​ല​യി​ല്‍ നി​ന്ന് ഉ​ല്‍​ഭ​വി​ച്ചു പൂ​നൂ​ര്‍ പു​ഴ​യി​ല്‍ വ​ന്നു ചേ​രു​ന്ന തോ​ട് ക​യ്യേ​റ്റ​വും മ​ണ്ണി​ടി​ച്ചി​ലും കാ​ര​ണം വ​ര്‍​ഷ​ങ്ങ​ളാ​യി മൂ​ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.