ദേ​വി​ക​യു​ടെ മ​ര​ണം സ​ർ​ക്കാ​രി​ന്‍റെ ധൃതി​യു​ടെ ഫ​ല​മെ​ന്ന് പ്ര​തി​പ​ക്ഷം,പ്ര​മേ​യം വോ​ട്ടി​നി​ട്ട് ത​ള്ളി
Tuesday, June 2, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പെ​ങ്ക​ടു​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്തി​ൽ മ​നം നൊ​ന്ത് മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത് സ​ർ​ക്കാ​ർ ധൃതി പി​ടി​ച്ച് ക്ലാ​സ് ന​ട​ത്തി​യ​താ​ണെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​മേ​യം കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം വോ​ട്ടി​നി​ട്ട് ത​ള്ളി. കോ​ൺ​ഗ്ര​സി​ലെ പി.​എം. നി​യാ​സാ​ണ് പ്ര​മേ​യം അ​വ​ത​രി​ച്ചി​ച്ച​ത്.
വാ​ർ​ഡു​ക​ളി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​നെ ചൊ​ല്ലി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചു​ടേ​റി​യ ച​ർ​ച്ച നടന്നു. കൗ​ൺ​സി​ല​ർ വി​ദ്യാ​ബാ​ല​കൃ​ഷ്ണ​നാ​ണ് വി​ഷ​യ​ത്തി​ൽ കൗ​ൺ​സി​ലി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്കു​ള്ള ട്യൂ​ബ് വാ​ങ്ങി ന​ല്‍​കാ​നു​ള്ള അ​ജ​ണ്ട പാ​സാ​ക്കി.
അ​ട​ിയ​ന്ത​ര​മാ​യി കെ​എ​സ്ഇ​ബി ത​ന്നെ ട്യൂ​ബ് സ്ഥാ​പി​ച്ച് പ്ര​ശ്ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് മേ​യ​ർ അം​ഗ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി നി​റ​വ് സീ​റോ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് വേ​ങ്ങേ​രി​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം നടന്നു. നി​റ​വി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും യു​ഡി​എ​ഫ്- ബി​ജെ​പി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി. ബാ​ബു​രാ​ജ് ഇ​ത് ത​ള്ളി. നി​റ​വി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കാ​മെ​ന്നും തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ൽ മാ​ത്രം തു​ട​രാ​ൻ അ​നു​വ​ദ​ക്കാ​മെ​ന്നും മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം ഇ​ത് അം​ഗീ​രി​ച്ചി​ല്ല. തു​ട​ർ​ന്ന് സം​സാ​രി​ച്ച കെ.​വി. ബാ​ബു​രാ​ജ് അ​ജ​ണ്ട പാ​സാ​ക്ക​ണ​മെ​ന്ന് നി​ല​പാ​ടെ​ടു​ത്തു. 21നെ​തി​രെ 48 വോ​ട്ടു​ക​ൾ​ക്ക് അ​ജ​ണ്ട പാ​സാ​യി.