ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള തൊ​ഴി​ൽ സം​രം​ഭം "ലൈ​ഫ്' ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 1, 2020 11:37 PM IST
ഇ​രി​ട്ടി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ചെ​റു​പു​ഷ്പ​സ​ഭ​യു​ടെ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ഇ​നി​ഷ്യേ​റ്റീ​വ്സ് ഫോ​ർ ഫാ​മി​ലി എം​പ​വ​ർ​മെ​ന്‍റ് (ലൈ​ഫ്) എ​ന്ന പേ​രി​ൽ ഒ​രു സ്വ​യം തൊ​ഴി​ൽ യൂ​ണി​റ്റ് സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ജോ​ബി ഇ​ട​മു​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​യ്യം​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ ​യൂ​ണി​റ്റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ നി​ർ​മി​ച്ച കു​ട​യു​ടെ ആ​ദ്യ വി​ൽ​പ്പന ഫാ. ​ജോ​സ​ൻ വ​ര​ക​പ​റ​ന്പി​ൽ അ​യ്യം​കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ലി​യ​തൊ​ട്ടി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ​മാ​ത്തു​ക്കു​ട്ടി, സി ​ഡി എ​സ് ചെ​യ​ർ പേ​ഴ്സ റോ​സ്‌​ലി, വാ​ർ​ഡ് അം​ഗം ലൗ​ലി തോ​മ​സ്, സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വി​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള​ള സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​മാ​ണ് ’ലൈ​ഫ്’. ഭി​ന്ന​ശേ​ഷി​ക്കാ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രെ വി​വി​ധ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും ചെ​റു​കി​ട തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും സാ​ന്പ​ത്തി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്ന​തി​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തു​ക, ധാ​ർ​മി​ക പി​ന്തു​ണ ന​ൽ​​കു​ക, സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക ഇ​താ​ണ് ’ലൈ​ഫ്’ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഈ ​സം​രം​ഭ​ത്തി​ൽ 45 അം​ഗ​ങ്ങ​ൾ ഉ​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ട​നി​ർ​മാ​ണ യൂ​ണി​റ്റാ​ണ് ആരംഭിച്ചത്.
അ​യ്യാ​യി​രം കു​ട​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ് ഈ ​വ​ർ​ഷം ല​ക്ഷ്യം വ​ച്ചി​രി​ക്കു​ന്ന​ത്. ഏ​റെ താ​മ​സി​യാ​തെ ബേ​ക്ക​റി ഉത്പന്ന ങ്ങൾ, അ​ച്ചാ​ർ യൂ​ണി​റ്റ്, ബു​ക്ക് ബൈ​ൻഡിംഗ്, പാ​ക്കിം​ഗ് യൂ​ണി​റ്റു​ക​ൾ​ തുടങ്ങിയവയ്ക്ക് തു​ട​ക്കം കു​റി​ക്കും. വ​ള​ർ​ത്തു​മൃ​ഗ​പ​രി​പാ​ല​നം, പ​ച്ച​ക്ക​റി​കൃ​ഷി, പെ​ട്ടി​ക്ക​ട​ക​ൾ, ഹോം ​ഷോ​പ്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ലൈ​ഫ് വി​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ട്.