ജൂ​ബി​ലി നി​റ​വി​ൽ 25 ഭ​വ​ന​ങ്ങ​ളു​മാ​യി സി​എ​സ്ടി സ​ഭ
Monday, June 1, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: ചെ​റു​പു​ഷ്പ​സ​ഭ​യു​ടെ (സി​എ​സ്ടി ഫാ​ദേ​ഴ്സ്) സെന്‍റ് തോമസ് പ്രോവിൻ സിന്‍റെ ര​ജ​ത​​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സ​ഭ പ​ണി​തു​ന​ൽ​കി​യ 25-ാമ​ത് വീ​ടി​ന്‍റെ ആ​ശീ​ർ​വാ​ദം ചെ​റു​പു​ഷ്പ​സ​ഭ​യു​ടെ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​ഷ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ബി ഇ​ട​മു​റി​യി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ട്ടി​ക്ക​ടു​ത്ത് മ​ണി​ക്ക​ട​വി​ൽ നി​ർ​വ​ഹി​ച്ചു.
താ​ക്കോ​ൽ​ദാ​ന​ക​ർ​മ്മം ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു.
മ​ണി​ക്ക​ട​വ് പ​ള​ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ഇ​ല​വും​കു​ന്നേ​ൽ, ഫാ. ​ജോ​സ​ൻ വ​ര​ക​പ​റ​ന്പി​ൽ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ മ​ണി​ക്ക​ട​വ് ശാ​ഖാ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ പ്ര​ധി​നി​ധി​ക​ൾ, വാ​ർ​ഡ് അം​ഗം ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വ​യ​നാ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലാ​യി 25 വീ​ടു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​ത്തോ​ളം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.