കോഴിക്കോട്ട് 7788 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; 2474 പേ​ര്‍ പ്ര​വാ​സി​ക​ള്‍
Monday, June 1, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി വ​ന്ന 454 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 7788 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ഇ​തു​വ​രെ 30816 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് പു​തു​താ​യി വ​ന്ന 18 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 110 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 80 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 30 പേ​ര്‍ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 22 പേ​ര്‍ ഡി​സ്ചാ​ര്‍​ജ്ജ് ആ​യി.
ഇ​ന്ന് വ​ന്ന 223 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 2474 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 597 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1849 പേ​ര്‍ വീ​ടു​ക​ളി​ലും 28 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 129 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.
ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ്‌​ക്രീ​നിം​ഗ്, ബോ​ധ​വ​ത്കര​ണം, ശു​ചി​ത്വ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാൻ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ നാ​ല് പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. 327 പേ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി. 2444 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 7062 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്തി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തു​വ​രെ 66 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​വ​രി​ല്‍ 32 പേ​ര്‍ ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യി. 55 കാ​രി​യാ​യ മാ​വൂ​ര്‍ സ്വ​ദേ​ശി​നി മ​ര​ണ​പ്പെ​ടു​ക​യും ചെ​തു. 33 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. ഇ​തി​ല്‍ 11 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള ജി​ലും 18 പേ​ര്‍ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും ഒ​രു വി​മാ​ന ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണു​ള്ള​ത്. മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ക​ണ്ണൂ​രി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രെ ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ന് മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് 65 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
ആ​കെ 5058 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 4915 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു.
ഇ​തി​ല്‍ 4827 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 143 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നുണ്ട്.