ദു​ബാ​യി​ൽനി​ന്ന് 184 പ്ര​വാ​സി​ക​ൾ കൂ​ടി മ​ട​ങ്ങി​യെ​ത്തി
Monday, June 1, 2020 11:36 PM IST
മ​ല​പ്പു​റം: ദു​ബാ​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ 184 പ്ര​വാ​സി​ക​ൾ കൂ​ടി തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​രി​പ്പൂ​രി​ലെ​ത്തി​യ ഐ​എ​ക്സ് 1344 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 182 പേ​രും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഒ​രു മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള 29 പേ​ർ, 10 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള 30 കു​ട്ടി​ക​ൾ, 26 ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ 99 പു​രു​ഷ​ൻ​മാ​രും 85 സ്ത്രീ​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ​വ​രി​ൽ ഒ​ൻ​പ​ത് പേ​രെ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 46 പേ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലെ​ത്തി​ച്ചു. ഒ​ൻ​പ​ത് പേ​ർ സ്വ​ന്തം പ​ണം ചെ​ല​വ​ഴി​ച്ചു​ള്ള നി​രീ​ക്ഷ​ണ സൗ​ക​ര്യം തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ക​ട​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത 120 പേ​രെ സ്വ​ന്തം വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ക്കി. ഇ​വ​ർ പൊ​തു സ​ന്പ​ർ​ക്ക​മി​ല്ലാ​തെ പ്ര​ത്യേ​ക മു​റി​ക​ളി​ൽ ക​ഴി​യ​ണം.