മ​ക​ന്‍റെ മൃ​ത​ദേ​ഹം അ​തി​ർ​ത്തി​യി​ൽ ക​ണ്ടു​മ​ട​ങ്ങി മാ​താ​വും കു​ടും​ബാം​ഗ​ങ്ങ​ളും
Monday, June 1, 2020 11:36 PM IST
കാ​ട്ടി​ക്കു​ളം: ക​ഴി​ഞ്ഞ ദി​വ​സം ത​ല​പ്പു​ഴ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പി​ലാ​ക്കാ​വ് ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം ബാ​വ​ലി അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ക​ണ്ടു​മ​ട​ങ്ങി​യ​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ മാ​താ​വും കു​ടും​ബാം​ഗ​ങ്ങ​ളും.

ന​ടു​റോ​ഡി​ൽ മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണേ​ണ്ടി​വ​ന്ന മാ​താ​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ മാ​താ​വ് ആ​മി​ന​ബീ, സ​ഹോ​ദ​ര​ൻ സ​ബീ​യു​ള്ള, ആ​മി​ന ബീ​യു​ടെ സ​ഹോ​ദ​രി നൂ​ർ അ​സ്മ, ര​ണ്ട് ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് കേ​ര​ള അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. മൈ​സൂ​രു രാ​ജ് ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ സം​ഘം രാ​വി​ലെ എ​ട്ടി​നാ​ണ് ക​ർ​ണാ​ട​ക ബാ​വ​ലി ചെ​ക്ക് പോ​സ്റ്റി​ലെ​ത്തി​യ​ത്. ക​ർ​ണാ​ട​ക യുടെ ര​ണ്ട് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ നി​ന്നു​ള്ള യാ​ത്രാ അ​നു​മ​തി​യോ​ടെ ബാ​വ​ലി ചെ​ക്ക് പോ​സ്റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട​ഞ്ഞ​ത്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ക​നി​വു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ ബാ​വ​ലി​യി​ലെത്തി​ച്ച് ബ​ന്ധു​ക്ക​ളെ കാ​ണി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് പ​തി​നേ​ഴ് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മൃ​ത​ദേ​ഹം ക​യ​റ്റി​യ ആം​ബു​ല​ൻ​സ് ബാ​വ​ലി​യി​ലെ​ത്തി​യ​ത്.

ക​ർ​ണാ​ട​ക ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും മാ​താ​വും കു​ടും​ബാം​ഗ​ങ്ങ​ളും കേ​ര​ള അ​തി​ർ​ത്തി​യി​ലേ​ക്ക് നടന്നാ​ണ് ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു​ക​ണ്ട​ത്. മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട മാ​താ​വി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ട​ക്കാ​നാ​വാ​ത്ത ക​ര​ച്ചി​ൽ ക​ണ്ടു​നി​ന്ന​വ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി. കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഉ​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളും മൈ​സൂ​രു​വി​ലേ​ക്ക് തി​രി​ച്ചു​പോ​യി.