നാ​ദാ​പു​ര​ത്ത് 55 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു
Sunday, May 31, 2020 11:11 PM IST
നാ​ദാ​പു​രം: തൂ​ണേ​രി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​വി​ത​ര​ണ​ക്കാ​ര​നാ​യയു​വാ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 55 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.​നാ​ദാ​പു​രം, വ​ള​യം, എ​ട​ച്ചേ​രി, തൂ​ണേ​രി, പു​റ​മേ​രി, കു​ന്നു​മ്മ​ൽ ,വാ​ണി​മേ​ൽ, ച​ങ്ങ​രോ​ത്ത്, പേ​രാ​മ്പ്ര,പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 55 പേ​രു​ടെ സ്ര​വ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച്ച പ​രി​ശോ​ധ​നയ്​ക്കെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച ല​ഭി​ച്ച മൂ​ന്ന് പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
125 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

വ​ള​യം മാ​ർ​ക്ക​റ്റ്
അ​ണു​വി​മു​ക്ത​മാ​ക്കി

നാ​ദാ​പു​രം: തൂ​ണേ​രി​യി​ലെ മ​ത്സ്യ വി​ത​ര​ണ​ക്കാ​ര​നാ​യ കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ വ​ള​യം മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ഗ്നി ര​ക്ഷാ സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി.
ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ​യോ​ടെ​യാ​ണ് അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് വ​ടം കെ​ട്ടി പ്ര​വേ​ശ​നം നി​രോ​ധി​ച്ച് ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
അ​ഗ്നി​ശ​മ​ന സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യു ഓ​ഫീ​സ​ർ പി.​സി. പ്രേ​മ​ൻ, റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ വി.​കെ. ഷൈ​ജു , ഷി​ഗി​ൻ ച​ന്ദ്ര​ൻ, എം. ​മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡ്രൈ​ഡെ​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ ടൗ​ണും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ക​യു​ണ്ടാ​യി.