ചെ​ങ്ങോ​ടു​മ​ല പ്ര​ശ്നം: സി​പി​എം നേ​താ​വി​നെ​തി​രേ​യു​ള്ള നോ​ട്ടീ​സി​നെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണമെന്ന്
Sunday, May 31, 2020 11:11 PM IST
പേ​രാ​മ്പ്ര: സി​പി​എം അ​വി​ട​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രേ ല​ഘു ലേ​ഖ​യി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ല​ഘു​ലേ​ഖ പ്ര​ച​രി​പ്പി​ച്ച​ത് നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി​യാ​ണെ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണേണ്ടതാണ്.
സ​മ​ര​സ​മി​തി​യി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​ൻ വേ​ണ്ടി ക്വാ​റി മാ​ഫി​യ​യു​ടെ ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത​തു​പോ​ലെ​യാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ഡി​വൈ​എ​ഫ്ഐ​ക്കാ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി തു​ട​രു​ക​യാ​ണെ​ന്നും സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
അ​ക്ര​മി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ബാ​ലു​ശേ​രി പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​വു​ന്ന​ത്. വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചി​ട്ടും സ്റ്റേ​ഷ​ൻ ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​തെ​ന്നും സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ദി​ലീ​ഷ് കൂ​ട്ടാ​ലി​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​ജേ​ഷ്, പി.​സി. സു​രേ​ഷ്, സി. ​രാ​ജ​ൻ, പി.​സി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.