കോഴിക്കോട് ജി​ല്ല​യി​ല്‍ ഒ​രു വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, May 30, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് ഒ​രു വ​യ​സാ​യ കു​ട്ടി ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ര​ണ്ടു​പേ​ര്‍ ചെ​ന്നൈ​യി​ല്‍ നി​ന്ന് വ​ന്ന​വ​രും ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്ന് വ​ന്ന​വ​രു​മാ​ണ്.

48 വ​യ​സു​ള്ള കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള്‍. 14 ന് ​ചെ​ന്നൈ​യി​ല്‍​നി​ന്ന് സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ കു​റ്റ്യാ​ടി​യി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 29 ന് ​സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​വി​ഡ്-19 പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
48 വ​യ​സു​ള്ള ഏ​റാ​മ​ല സ്വ​ദേ​ശി​യാ​ണ് ര​ണ്ടാ​മ​ത്തെ വ്യ​ക്തി. 27 ന് ​ചെ​ന്നൈ​യി​ല്‍​നി​ന്നു സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ പു​റ​പ്പെ​ട്ട് 28 ന് ​കോ​ഴി​ക്കോ​ട് എ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി. 64 വ​യ​സു​ള്ള മാ​വൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മൂ​ന്നാ​മ​ത്തെ വ്യ​ക്തി. 20 ന് ​റി​യാ​ദി​ല്‍​നി​ന്നു വി​മാ​ന​മാ​ര്‍​ഗം ക​ണ്ണൂ​രി​ലെ​ത്തി.

സ​ര്‍​ക്കാ​ര്‍ സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടെ​ത്തി മാ​വൂ​രി​ലെ കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​തി​നെ തു​ട​ര്‍​ന്ന് 22ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു.

കൊ​ടു​വ​ള്ളി​യി​ലെ ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ണ് നാ​ലാ​മ​ത്തേ​ത്. അ​മ്മ​യോ​ടൊ​പ്പം ഖ​ത്ത​റി​ല്‍​നി​ന്ന് 18ന് ​കോ​ഴി​ക്കോ​ട്ടെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് 28 ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റി​വ് ആ​വു​ക​യും ചെ​യ്തു. നാ​ലു​പേ​രു​ടേ​യും ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ള്‍ തൃ​പ്തി​ക​ര​മാ​ണ്.

ഇ​പ്പോ​ള്‍ 36 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 17 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 15 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്റ് സെ​ന്റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും മ​ഹാ​രാ​ഷ്ട്ര​ക്കാ​രി​യാ​യ ഒ​രു വി​മാ​ന ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണ്. ഇ​തു കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റൊ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന് 181 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ആ​കെ 4736 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 4513 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 4433 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 223 പേ​രു​ടെ ഫ​ലം ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.