സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ വി​ര​മി​ച്ചു
Saturday, May 30, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ടു നി​ന്ന സേ​വ​ന​ത്തി​നു ശേ​ഷം ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ. നി​ർ​മ​ൽ ബാ​ബു വി​ര​മി​ച്ചു. അ​ഖി​ല ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ മേ​ധാ​വി​യും ആ​യി​രു​ന്നു.

1984 മു​ത​ൽ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ വി​വി​ധ ശാ​സ്ത്ര​ജ്ഞ ത​സ്തി​ക​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം നാ​ലു വ​ർ​ഷം മു​ൻ​പാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ആ​യി നി​യ​മി​ത​നാ​യ​ത്. ഡോ. ​കെ. നി​ർ​മ​ൽ ബാ​ബു 12 സു​ഗ​ന്ധ​വി​ള ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ൽ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. കു​രു​മു​ള​കി​ന്‍റെ ലോ​കോ​ത്ത​ര ജ​നി​ത​ക ശേ​ഖ​രം സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​വാ​ർ​ഡ്, ഐ​സി​എ​ആ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ന്നൂ​റി​ലേ​റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ര​ചി​ക്കു​ക​യും മു​പ്പ​തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.